Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; നാടന്‍ നെല്ലിനങ്ങളുടെ മേന്മ തെളിയിച്ച് കാലിക്കറ്റിലെ ഗവേഷക സംഘം

HIGHLIGHTS : Calicut University News; A research team in Calicut proved the superiority of local rice varieties

നാടന്‍ നെല്ലിനങ്ങളുടെ മേന്മ തെളിയിച്ച് കാലിക്കറ്റിലെ ഗവേഷക സംഘം

പ്രാദേശിക നെല്ലിനങ്ങളുടെ അരിയില്‍ ഔഷധ-പോഷക ഗുണങ്ങള്‍ തെളിയിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക സംഘം. സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂരിന്റെ കീഴില്‍ പി.എച്ച്.ഡി. വിദ്യാര്‍ഥിനി വീണ മാത്യു നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രമുഖ ശാസ്ത്ര ഗവേഷണ പ്രസാധകരായ എല്‍സേവ്യറിന്റെ ഫുഡ് ബയോ സയന്‍സ് ശാസ്ത്ര ജേണലിന്റെ പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രാദേശിക നെല്‍വിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്റെ പക്കല്‍ നിന്നു ശേഖരിച്ച 15 പ്രാദേശിക ഇനങ്ങളും പട്ടാമ്പി നെല്ലു ഗവേഷണ കേന്ദ്രത്തില്‍ നിന്നുശേഖരിച്ചതും വ്യാപകമായി കൃഷി ചെയ്യുന്നതുമായ സങ്കര ഇനങ്ങളും താരതമ്യം ചെയ്തായിരുന്നു പഠനം. പ്രാദേശിക നെല്ലിനങ്ങളില്‍ നിന്നുള്ള അരിയില്‍ അമൈലോസ് കൂടുതല്‍ അടങ്ങിയതിനാല്‍ ടൈപ്പ് രണ്ട് പ്രമേഹത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുവെന്നതാണ് പ്രധാന കണ്ടെത്തല്‍. ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാത്തതിനാല്‍ ഉണ്ടാകുന്ന ടൈപ്പ് രണ്ട് പ്രമേഹം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ഭക്ഷണ ക്രമീകരണത്തിന് സഹായിക്കും. സിങ്ക്, കാല്‍സ്യം, റുബീഡിയം, സെലിനിയം എന്നിവയും ഇവയില്‍ ആവശ്യമായ അളവില്‍ അടങ്ങിയിട്ടുണ്ട്. നിരോക്സീകാരികളായ ഫിനോലിക് സംയുക്തങ്ങളും ഫ്ളാവനോയിഡുകള്‍, ആന്തോസയാനിന്‍ എന്നിവയും ഇവയെ മികച്ച ഭക്ഷണമാക്കി മാറ്റുന്നു. പോഷക സമൃദ്ധമായ പുതിയ വിത്തിനങ്ങള്‍ ഉത്പാദിപ്പിക്കാനും പ്രാദേശിക നെല്ലിനങ്ങള്‍ കൂടിയേ തീരൂ. ബോട്ടണി പഠനവകുപ്പിലെ പോളി ഹൗസില്‍ നെല്‍വിത്തുകള്‍ മുളപ്പിച്ചായിരുന്ന പഠനം. പോളണ്ടിലെ റോക്ലാ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പീറ്റര്‍ സ്റ്റെപിന്‍, വാര്‍സാ യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയന്‍സസിലെ ഹാസിം എം. കലാജി എന്നിവരും പഠനസംഘത്തിലുണ്ടായിരുന്നു.

sameeksha-malabarinews

ഗസ്റ്റ് അദ്ധ്യാപകനിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിന് പട്ടിക തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 9-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ 2023-24 അദ്ധ്യയനവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാലക്കു കീഴിലുള്ള 8 കോളേജുകളിലാണ് ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുള്ളത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവാസന തീയതി 19.06.2023. വിശദവിവരങ്ങള്‍ക്ക് പ്രവേശനവിഭാഗം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017, 2660600.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 19 വരെയും 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 22 വരെയും 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 15 വരെയും 180 രൂപ പിഴയോടെ 19 വരെയും 5 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 5-ന് തുടങ്ങും.

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 16-നും ആറാം സെമസ്റ്റര്‍ 19-നും തുടങ്ങും.

പരീക്ഷാ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!