Section

malabari-logo-mobile

പത്മശ്രീ കെ.വി റാബിയയുടെ വീട്ടില്‍ ഐ.എം.എ മ്യൂസിയമൊരുക്കും

HIGHLIGHTS : The IMA Museum will be set up at the home of Padma Shri KV Rabia

തിരൂരങ്ങാടി: പത്മശ്രീ കെ. വി. റാബിയയുടെ വീട്ടില്‍ ഐ.എം.എ ഉപഹാര മ്യൂസിയമൊരുക്കും. പത്മശ്രീയുടെ നിറവില്‍ റാബിയയെ അഭിനന്ദിക്കാനെത്തുന്നവരുടെ ഉപഹാരങ്ങള്‍ സൂക്ഷിക്കാനൊരു സൗകര്യം പോലും റാബിയയുടെ വീട്ടിലില്ലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ. ശ്രീബിജു തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ ഡോ. ശ്രീബിജു, ഐ.എം.എ തിരൂരങ്ങാടി ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഇ.എസ് സജീവന്‍, വൈസ് പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍ പിള്ള, എക്സിക്യൂട്ടീവ് അംഗം ഡോ. അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ റാബിയയെ സന്ദര്‍ശിച്ചാണ് മ്യൂസിയത്തിന്റെ കാര്യം പ്രഖ്യാപിച്ചത്. റാബിയയുടെ വെള്ളിലക്കാട്ടെ വീട്ടില്‍ തന്നെയാകും മ്യൂസിയം ഒരുക്കുക.

sameeksha-malabarinews

അതിനായി പ്രത്യേകം ഡിസൈന്‍ തെയ്യാറാക്കുന്നതിന് ഐ.എം.എ ടീമിനെ നിയോഗിച്ചിട്ടുണ്ട്. അതിന്റെ പ്രവൃത്തികള്‍ ഇന്നലെ തന്നെ ആരംഭിച്ചു. ഓഫീസ് റൂം മ്യൂസിയമാക്കി സെറ്റ് ചെയ്യുന്നതിനാണ് ഡിസൈന്‍ തെയ്യാറാക്കുന്നത്. ഇതിനായുള്ള മുഴുവന്‍ ചെലവും ഐ.എം.എ വഹിക്കുമെന്ന് ഭാരവാഹികള്‍ റാബിയയെ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!