ചെറുമുക്ക് വിസ്മയാ ക്ലബ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത് വേറിട്ട കാഴ്ചയായി

തിരൂരങ്ങാടി: ചെറുമുക്ക് പ്രദേശത്തെ സാമുഹിക സാംസ്‌കാരിക കലാ കായിക ജീവകാരുണ്യ സേവന രംഗത്ത് നിറ സാന്നിദ്ധ്യമായ ചെറുമുക്ക് വിസ്മയാ കലാകായിക വേദിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കി.

ചെറുമുക്കിലെയും സമീപ പ്രദേശത്തെയും രാഷ്ട്രീയ മതസാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ക്ലബ് പ്രവര്‍ത്തകരായ വി പി ഷൗക്കത്ത്, എ കെ ജംസീര്‍, വി പി മുഹമ്മദ് ഷാഫി, എന്‍ ഇര്‍ഷാദ്, വി പി ഫൈസല്‍, ഫാരിസ് കാരാടന്‍, മുസ്തഫ ചെറുമുക്ക്, വി പി ഷാലു തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top