നവജീവന്‍ വായനശാല മെയ്ദിനാഘോഷം നടത്തി

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മെയ്ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ പരപ്പനങ്ങാടിയിലെ ആദ്യകാല നാടക പ്രവര്‍ത്തകനായ സുരേന്ദ്രന്‍ പരപ്പനങ്ങാടിയെ കവിയും എഴുത്തുകാരനുമായ വിനോദ് കുമാര്‍ തള്ളശ്ശേരി ആദരിച്ചു.

വായനശാല പ്രവര്‍ത്തകരായ ആര്യയും ആനന്ദ് പി കളരിക്കലും ചേര്‍ന്ന് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ പൊന്നരിവാളമ്പിളിയില് എന്ന ഗാനത്തിന്റെ രംഗാവിഷ്‌ക്കാരം പുനരാവിഷ്‌ക്കരിച്ചു.

നവജീവന്‍ ഫിലിം ക്ലബ്ബ് പ്രസിഡണ്ട് മനീഷ് കെ പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഷിജീഷ് സ്വാഗതവും ഉണ്ണികൃഷ്ണന്‍ യവനിക നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാടകഗാനങ്ങളുടെ ആലാപനങ്ങള്‍ നടന്നു.

 

Share news
error: Content is protected !!
Scroll to Top