4 മക്കളെ ഉപേക്ഷിച്ച് 34 കാരി 18 കാരനോടൊപ്പം പോയി;പോലീസില്‍ പരാതി നല്‍കി ഭര്‍ത്താവ്

തിരൂരങ്ങാടി: മൂന്നര വയസ്സുള്ള കുട്ടിയെ ഉള്‍പ്പെടെ നാല് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനോടൊപ്പം പോയതായി ഭര്‍ത്താവിന്റെ പരാതി. താഴെ ചേളാരിയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി റഹീം ആണ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയത്.

ഭാര്യ നജീമ (34) യാണ് കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി രാജി(18) നൊപ്പം പോയതായി പരാതി നല്‍കിയിരിക്കുന്നത്. റഹീമും ഭാര്യയും 4 മക്കളും താഴെ ചേളാരിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. റഹീം മാര്‍ബിള്‍ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബൂസ് കമ്പനിയിലെ ജോലിക്കാരനാണ്.

കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ടുപേരെയും കാണാതായത്. ഇരുവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top