
തിരൂരങ്ങാടി: വെളിമുക്ക് കൂഫയില്‍ വീടിന് നേരെ ബോംബേറ്. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വെളിമുക്ക് കൂഫ സ്വദേശി പാറക്കാട്ട് ചെനത്തടത്തില്‍ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ നഫീസയും കുടുംബവും താമസിക്കുന്ന വീടിന് നേരെയാണ് ബോംബേറുണ്ടായത്.
നഫീസയും കുടുംബവും താമസിക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചു കയറി മൂന്ന് തവണകളായിട്ടാണ് സ്ഫോടന വസ്തുക്കള്‍ എറിഞ്ഞത്. സ്ഫോടനത്തില്‍ വീടിന് ഭാഗികമായി കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സ്ഫോടക വസ്തു നിയമ പ്രകാരം 3,4(എ), ബി.എന്‍.എസ് 393(3), 324(4) എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സംശയിക്കുന്നതെന്ന് തിരൂരങ്ങാടി എസ്.എച്ച്.ഒ കെ.ടി ശ്രീനിവാസന്‍ പറഞ്ഞു. സൈന്റിഫിക് ഫോറന്‍സിക് വിദഗ്തരും ഫോട്ടോഗ്രാഫേഴ്സും മറ്റും ഇന്ന് സ്ഥലം പരിശോധനക്കെത്തുമെന്നും അദ്ധേഹം അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




