
ആവശ്യമായ ചേരുവകള്‍
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
ജീരകം – ½ ടീസ്പൂണ്‍
ഉള്ളി – 1 മീഡിയം സൈസ്
പച്ചമുളക് – 1
ഇഞ്ചി – 1 ഇഞ്ച്
തക്കാളി – 1
ചെറുപയര്‍ – ½ കപ്പ്
റോള്‍ഡ് ഓട്‌സ് – 1 കപ്പ്
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
മുളക്‌പൊടി – ¼ ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 4 കപ്പ്
മല്ലിയില – ഗാര്‍നിഷ് ചെയ്യാന്‍
തയ്യാറാക്കുന്ന വിധം
ഒരു പ്രഷര്‍ കുക്കറില്‍ അല്‍പ്പം നെയ്യ് ചൂടാക്കുക. ശേഷം ജീരകം, അരിഞ്ഞ ഉള്ളി, പച്ചമുളക് എന്നിവ വഴറ്റുക .ശേഷം ഇഞ്ചിയും അരിഞ്ഞ തക്കാളിയും ചേര്‍ക്കുക. ഒരു മിനിറ്റിനു ശേഷം, ചെറുപയര്‍, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ഓട്സ് ഇട്ട് നന്നായി മിക്‌സ് ചെയ്ത് ഇളക്കുക. ഇത് വെള്ളം ഒഴിച്ച് 3 വിസില്‍ വരെ വേവിക്കുക. ഇത് ചെയ്തുകഴിഞ്ഞാല്‍, 10 മിനിറ്റ് നേരത്തേക്ക് പ്രഷര്‍ പോവാന്‍ വയ്ക്കുക. ശേഷം തുറന്ന് മല്ലിയിലകൊണ്ട് അലങ്കരിച്ചാല്‍ ഓട്‌സ്കിച്ചടി റെഡി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




