മഞ്ചേശ്വരം കോഴക്കേസ്;കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

മഞ്ചേശ്വരം കോഴക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.തുടര്‍ന്നാണ് ഹൈക്കോടതി നടപടി.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോകുകയും നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. അന്നത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. രമേശന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

 

Share news
error: Content is protected !!
Scroll to Top