ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
മന്ത്രിസ്ഥാനം രാജിവെച്ചത് കൊണ്ട് പ്രശ്‌നം തീരില്ല. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ എംഎല്‍എയെ അയോഗ്യനാക്കാനുള്ള ഇടപെടല്‍ വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് തെളിവില്ലെന്ന് കാണിച്ച് കേസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.
അതെസമയം പോലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരാന്‍ അഭിഭാഷകനായ ബൈജു നോയല്‍ വ്യക്തമാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




