ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു;വിമതരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി ബിജെപി

ധര്‍മ്മശാല: നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിന് മുന്നേറ്റ.ം 68 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി 26 സീറ്റുകളിലും കോണ്‍ഗ്രസ് 39 സീറ്റുകളിലും മുറ്റുള്ളവര്‍ 3 സീറ്റിലും മുന്നില്‍ നില്‍ക്കുകയാണ് ഇവിടെ.

എന്നാല്‍ കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാമതായി നില്‍ക്കുന്ന ബിജെപി ഭരണം പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട് .പുറത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളിലേക്ക് ബിജെപി കടന്നതായും വിവരമുണ്ട് .

നിലവില്‍ ലീഡ് ചെയ്യുന്നത് മൂന്ന് ബിജെപി വിമതരെയും ഒരു കോണ്‍ഗ്രസ് വിമതനെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കം എന്നാണ് സൂചന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top