കെ ടി ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്തയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തളളി. ഉത്തരവില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി. ഡിവഷന്‍ ബെഞ്ചിന്റേതാണ് കോടതി ഉത്തരവ്.

തന്റെ ഭാഗമോ രേഖകളോ പരിഗണിക്കാതെയാണ് ലോകായുക്ത ഉത്തരവ് ഇറക്കിയതെ്‌നായിരുന്നു ജലീലിന്റെ വാദം. പ്രാഥമിക അന്വേഷണം പോലും ഇക്കാര്യത്തില്‍ നടത്താതെ ലോകായുക്ത അന്തിമ വിധി പുറപ്പെടുവിച്ചുവെന്നും കെ ടി ജീല്‍ പറഞ്ഞിരുന്നു.

സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ .ടി അദീബിനെ നിയമച്ചത് അധികാര ദുര്‍വനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ്ഷാഫി നല്‍കിയ പരാതിയിലാണ് വിധി.

Share news
error: Content is protected !!
Scroll to Top