രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.

കൊച്ചി: രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിലേക്കുള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സി.പി.ഐ. ഡോ. ജെ. ബെനറ്റ് എബ്രഹാമിന് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് പേയ്‌മെന്റ് സീറ്റ് ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഒരു സ്വകാര്യവ്യക്തി പരാതിയുമായി ലോകായുക്തയെ സമീപിക്കുകയായിരുന്നു. ലോകായുക്ത അന്വേഷണത്തിന് ഉത്തരവിടുകയും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 2014ല്‍ തിരുവനന്തപുരത്ത് ഡോ.ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടായിരുന്നു ഹര്‍ജി. വിഷയത്തില്‍ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top