Section

malabari-logo-mobile

ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ട്കേള്‍ക്കുന്നത്‌ വിലക്കി ഹൈക്കോടതി

HIGHLIGHTS : The High Court has banned the recording of loud songs on mobile phones while traveling in a bus

ബെംഗളൂരു: ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വെക്കാനോ വീഡിയോ പ്ലേ ചെയ്യാനോ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബസ് യാത്രക്കിടയില്‍ ഉണ്ടാവുന്ന ഇത്തരം ശബ്ദ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍.

ബസില്‍ ഉച്ചത്തില്‍ പാട്ടും വീഡിയോയും പ്ലേ ചെയ്ുന്നത് യാത്രക്കാര്‍ക്കും ബസ് ജീവനകാര്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ാടക്കുന്നു. അതിനാല്‍ പുതിയ ഉത്തരവ് ഉടന്‍ നടപ്പിലാക്കുകയും ബസ് ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്യും- ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

sameeksha-malabarinews

ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സി(കര്‍ണാടക) ബസുകളഇലെ കണ്ടക്ടര്‍മാര്‍ ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ വിലക്കും. യാത്രക്കാര്‍ അത് അനുസരിച്ചില്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഇത്തരത്തില്‍ ബസില്‍ നിന്ന് ഇറ്ങ്ങുന്നവര്‍ക്ക് യാത്രാക്കൂലി മടക്കി നല്‍കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!