എന്തുകൊണ്ട്‌ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ലെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ഹൈക്കോടതി

കൊച്ചി: പൗരന്‍മാര്‍ക്ക്‌ എന്തുകൊണ്ട്‌ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ കേരള ഹൈക്കോടതി. സംസ്ഥാനങ്ങള്‍ സൗജന്യമായി വാക്‌സിന്‍ കൊടുക്കണം എന്ന്‌ പറയുന്നത്‌ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ഫെഡറലിസം നോക്കേണ്ട സമയം ഇതല്ലെന്നും കോടതി വ്യക്തമാക്കി.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാന്‍ വേണ്ടി വരുന്നത്‌ ഏകദേശം 34,000 കോടി രൂപയാണ്‌. എന്നാല്‍ 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസര്‍വ്‌ ബാങ്ക്‌ സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്‌. ഈ തുക സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ചുകൂടെ എന്നും കോടതി ചോദിച്ചു.

ഇതു നയപരമായ കാര്യമാണെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വാക്‌സിന്‍ നയം മാറിയതോടെ വാക്‌സിന്‍ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഹരജിക്കാര്‍ പരാതിപ്പെട്ടു.

വാക്‌സിനേഷന്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയാണ്‌ ജസ്റ്റിസ്‌ വിനോദ്‌ ചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ കേന്ദ്ര സര്‍ക്കാരിനോട്‌ ചോദ്യങ്ങള്‍ ഉന്നയിച്ചത്‌.

Share news
error: Content is protected !!
Scroll to Top