റവന്യൂ ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ധിച്ച സംഭവം; പ്രതിഷേധവുമായി സര്‍വ്വീസ്‌ സംഘടനകള്‍

മലപ്പുറം:  കോവിഡ്‌ ഡ്യൂട്ടിക്ക്‌ പോകുകയായിരുന്ന റവന്യൂ ജീവനക്കാരിയുടെ ഭര്‍ത്താവിവനെ മര്‍ദ്ധിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സര്‍ക്കാര്‍ സര്‍വ്വീസ്‌ സംഘടനകള്‍.
തിരൂരങ്ങാടി താലൂക്ക്‌ ഓഫീസിലെ ജീവനക്കാരിയുടെ ഭര്‍ത്താവിനെ പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദ്ധിച്ചതിയലും ഓഫീസിലെ ജീവനക്കാരോടെ സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചതിലും എന്‍ജിഎ യൂണിയന്‍ ജില്ലാകമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത്തരം മര്‍ദ്ധനമുറകള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരുടെ മനോധൈര്യം തകര്‍ക്കുമെന്നും എന്‍ജിഎ യുണിയന്‍ പറയുന്നു.

ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ധിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റാഫ്‌ അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയും ജില്ലാ കളക്ടര്‍ക്ക്‌ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ ജില്ലാ പോലീസ്‌ ചീഫിനോട്‌ വിശദീകരണം തേടിയിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top