മിഠായിതെരുവ് സന്ദര്‍ശിച്ച് ഗവര്‍ണര്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മിഠായിത്തെരുവിലെത്തി. കടകളില്‍ കയറി അദേഹം ഹല്‍വ വാങ്ങി. മിഠായിത്തെരുവിലെ കച്ചവടക്കാരുമായി ഗവര്‍ണര്‍ സംസാരിച്ചു. തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ തെരുവിലിറങ്ങിയത്. രണ്ട് മണിക്കൂറോളം സമയം ഇവിടെ ചിലവഴിച്ച ശേഷം അദേഹം തിരിച്ച് കാലിക്കറ്റ് യുണിവേഴ്‌സിറ്റിയിലേക്ക് തന്നെ മടങ്ങി.

ഗവര്‍ണര്‍ നഗരത്തില്‍ ഇറങ്ങിയതോടെ പോലീസ് ശക്തമായ സുരക്ഷ ഇവിടെ ഒരുക്കിയിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top