Section

malabari-logo-mobile

രാഷ്ട്രപതിക്കായി ഗവര്‍ണര്‍ വിരുന്ന് നടത്തി; രാഷ്ട്രപതി ഇന്ന് ലക്ഷദ്വീപിലേക്കു തിരിക്കും

HIGHLIGHTS : The Governor hosted a banquet for the President; The President will leave for Lakshadweep today

സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അത്താഴ വിരുന്ന് നടത്തി.

വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ഹയാത്തില്‍ നടന്ന വിരുന്ന് സത്ക്കാരത്തില്‍ ഗവര്‍ണര്‍,ഭാര്യ രേഷ്മ,മുഖ്യമന്ത്രി പിണറായി വിജയന്‍,ഭാര്യ കമല,സ്പീക്കര്‍ എ.എന്‍ ഷംസീര്‍,മന്ത്രിമാരായ വി ശിവന്‍കുട്ടി,കെ.എന്‍ ബാലഗോപാല്‍,ജി.ആര്‍ അനില്‍,ജെ ചിഞ്ചുറാണി,ആര്‍ ബിന്ദു,എം.ബി രാജേഷ്,വീണാ ജോര്‍ജ്,അഹമദ് ദേവര്‍കോവില്‍,രമേശ് ചെന്നിത്തല എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്,ഡി.ജി.പി അനില്‍ കാന്ത്,അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍,രാഷ്ട്രപതിയുടെ മകള്‍ ഇതിശ്രീ മുര്‍മു,മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വിരുന്നില്‍ സന്നിഹിതരായിരുന്നു.

കേരള സന്ദര്‍ശനത്തിനു ശേഷം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ലക്ഷദ്വീപിലേക്കു തിരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍നിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 1.35നാണു ലക്ഷദ്വീപിലേക്കു പോകുന്നത്.

ഇന്ന് രാവിലെ ഒമ്പതിന് രാഷ്ട്രപതിയും കുടുംബാംഗങ്ങളും കന്യാകുമാരി സന്ദര്‍ശിക്കുന്നുണ്ട്. ഇതിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു രാവിലെ 8.25നു ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്കു പോകും. സന്ദര്‍ശന ശേഷം രാവിലെ 11.25നു തിരുവനന്തപുരത്തേക്കു മടങ്ങിയെത്തി ഉച്ചഭക്ഷണത്തിനു ശേഷമാണു ലക്ഷദ്വീപിലേക്കു തിരിക്കുന്നത്.

ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!