നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. താനാളൂര്‍ കെ പുരം പട്ടരുപറമ്പ് സ്വദേശി ആനേകുളങ്ങര നൂറുദ്ധീന്റെ മകന്‍ സൈഫുദ്ധീന്‍ (23) ആണ് മരിച്ചത്.

ആലിശ്ശേരിയിലെ ബന്ധു വീട്ടില്‍നിന്ന് മടങ്ങവെ വെട്ടം പരിയാപുരത്ത് വച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ സൈഫുദ്ധീനെ തിരൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉമ്മ റംല സഹോദരങ്ങള്‍: ഷിഹാ ബുദ്ധിന്‍, സൈനുല്‍ ആബിദ്, സറീന, ഉമ്മുസല്‍മ, ഫാത്തിമ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top