പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: സെക്രട്ടി മുന്നില്‍ സമരം നടത്തി വരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. ഇന്ന് വൈകീട്ട് 4.30 നാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രഹാമുമാണ് പങ്കെടുക്കുക.

ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്തു നിന്ന് ലയ രാജേഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പങ്കെടുക്കും.

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമര സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങി.റിജുവിനു പകരം സമരത്തിന് തേൃത്വം നല്‍കുന്ന ലയാ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top