ചുമട്ടു തൊഴിലാളി നിയമഭേദഗതി സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍: മന്ത്രി വി. ശിവന്‍കുട്ടി

ചുമട്ടുതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകാതിരിക്കാന്‍ ചുമട്ടു തൊഴിലാളി നിയമഭേദഗതി സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. 2022-23 അധ്യയന വര്‍ഷത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 10,12 ക്ലാസുകളിലെ ചുമട്ടു തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണ (പ്രതിഭം 2023) ത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആലുവയില്‍ ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഉപദ്രവിച്ച മുഖ്യപ്രതി ക്രിസ്റ്റല്‍ രാജിനെ സ്വന്തം ജീവന്‍ നോക്കാതെ പുഴയില്‍ നിന്ന് പിടികൂടിയ ചുമട്ടുതൊഴിലാളികളായ വി. കെ. ജോഷി, മുരുകേശന്‍. ജി. എന്നിവരെ ചടങ്ങില്‍ മന്ത്രി ചടങ്ങില്‍ ആദരിച്ചു.

ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ മേഖല നവീകരിക്കാന്‍ വലിയ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നവശക്തി പോലുള്ള പദ്ധതി തൊഴില്‍ വകുപ്പ് അതിന്റെ ഭാഗമായാണ് നടപ്പാക്കിയത്. കയറ്റിറക്ക് ജോലിക്ക് ആധുനിക സ്വഭാവം കൈവന്നിട്ടുണ്ട്. ആ നൈപുണി എല്ലാ കയറ്റിറക്ക് തൊഴിലാളികളും ആര്‍ജിക്കേണ്ടതുണ്ട്-മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ രാമചന്ദ്രന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ശ്രീലാല്‍, തൊഴിലാളി സംഘടനാ നേതാക്കളായ സി. ജയന്‍ ബാബു, വി. ആര്‍. പ്രതാപന്‍, ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗം കെ. വേലു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍. സുന്ദരം പിള്ള, എസ്. അനില്‍ കുമാര്‍, പി. എസ് നായിഡു. വെട്ടുറോഡ് സലാം, എന്‍. സുധീന്ദ്രന്‍, ആദര്‍ശ് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top