പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോട്ടയം :പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ച് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയെയാണ് കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ മുന്നില്‍ വെച്ച് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പാമ്പാടി ഭൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

അഖിലുമായി പെണ്‍കുട്ടിക്ക് നേരത്തെ സൗഹൃദം ഉണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇതോടെ യുവാവ് പെണ്‍കുട്ടിയെ സ്ഥിരം ശല്യപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. ഇക്കാര്യത്തില്‍ പരാതി പറയാന്‍ പെണ്‍കുട്ടി മറ്റൊരു സുഹൃത്തുമായി പോലീസ് സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു. ഈ സമയത്താണ് പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് അഖില്‍ പെണ്‍കുട്ടിയെ കൈയില്‍ കരുതിയ കത്രികകൊണ്ട് കുത്തിയത്. വയറിന് കുത്താന്‍ ആണ് ആദ്യം ഇയാള്‍ ശ്രമിച്ചത് എന്നാല്‍ ഇത് കൂടെയുണ്ടായിരുന്ന സുഹൃത്ത് തടഞ്ഞതോടെ കുത്ത് കൈക്ക് ഏല്‍ക്കുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ഉടനെ പോലീസെത്തി പ്രതിയെ കീഴടക്കുക്കയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.പോലീസ് യുവാവിനെ ചോദ്യം ചെയ്തുവരികയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top