കാലഹരണപ്പെട്ട വാടക നിയന്ത്രണ നിയമത്തില്‍ പരിഷ്‌കരണം വരുത്തണം;മന്ത്രിക്ക് നിവേദനം നല്‍കി പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

പരപ്പനങ്ങാടി:കാലഹരണപ്പെട്ട വാടക നിയന്ത്രണ നിയമവും മോഡല്‍ ടെനന്‍സി നിയമവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകള്‍ക്ക് ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിന് നിവേദനം നല്‍കി.

പരപ്പനങ്ങാടി ബില്‍ഡിംഗ് ഒണേഴ്‌സ് അസോസ്സിയേഷന്‍ സെക്രട്ടറി അബ്ദുള്‍ സലാം അച്ചമ്പാട്ട് മന്ത്രിക്ക് നിവേദനം കൈമാറി. പരപ്പനങ്ങാടിയ നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍,റഷീദ് ഉള്ളണം എന്നിവര്‍ സംബന്ധിച്ചു.

വിഷയം പഠിച്ച ശേഷം ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി അസോസ്സിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top