സതീശന്‍ പാച്ചേനി അന്തരിച്ചു

കണ്ണൂര്‍ :കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസ്സായിരുന്നു .
കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡണ്ടായിരുന്നു .

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

കെഎസ് യുവിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്

കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് .സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പാച്ചേനി 1999-ലെ കെ എസ് യു സംസ്ഥാന അധ്യക്ഷനായിരുന്നു.

കണ്ണൂര്‍ ഡിസിസി പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ച സതീശന്‍ പാച്ചേനിക്ക് പക്ഷേ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അഞ്ചു തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും അദ്ദേഹം മത്സരിച്ചെങ്കിലും വിജയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നേരിയ ഭൂരിപക്ഷത്തിലാണ് പലപ്പോഴും അദ്ദേഹത്തിന് പരാജയം സംഭവിച്ചത് .

2001 ല്‍ മലമ്പുഴയില്‍ വിഎസിനോട് 4703 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത് .

Share news
error: Content is protected !!
Scroll to Top