കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധനവ് .പവന് 80 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് പത്തു രൂപയാണ് വര്‍ധിച്ചത്.
വില വര്‍ദ്ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,680 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4710 രൂപയുമാണ് വിപണിയിലെ വില .
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയായിരുന്നു.
കൂടാതെ വെള്ളിയുടെ വിലയിലും കേരളത്തില്‍ ഇന്ന് മാറ്റം ഉണ്ട് .ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഉയര്‍ന്ന് 64 രൂപയിലെത്തി. അതെസമയം ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 90 രൂപയാണ് ഇന്നത്തെ വില.




