വീട്ടമ്മ ഫ്‌ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു ;സംഭവം പാലക്കാട്

പാലക്കാട് :വീട്ടമ്മ ഫ്‌ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. പാലക്കാട്
കാടാംകോട്ടെ ഫ്‌ളാറ്റിലാണ് സംഭവം.

നെന്മാറ സ്വദേശിനിയായ സുനിത (54) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മുകള്‍നിലയില്‍ ഉള്ള ഫ്‌ലാറ്റില്‍ നിന്ന് സുനിത താഴേക്ക് ചാടിയത്.

ശബ്ദം കേട്ട് എത്തിയ സുരക്ഷാ ജീവനക്കാരാണ് ആദ്യം സംഭവം കണ്ടത്. വീട്ടമ്മ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട് .മരിച്ച സുനിത കുറച്ചുവര്‍ഷങ്ങളായി മകളോടൊപ്പം ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത് എന്ന് പോലീസ് പറയുന്നു.

സംഭവത്തില്‍ മറ്റു ദുരൂഹതകള്‍ ഒന്നുമില്ലെന്നും ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top