കോഴിക്കോട്: പനിയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചത് മരുന്ന് മാറിക്കുത്തിവെച്ചാണെന്ന പരാതിയുമായി ബന്ധുക്കള്‍. കൂടരഞ്ഞി സ്വദേശി സിന്ധു(45) ആണ് മരിച്ചത്. കുത്തിവെപ്പെടുത്തതിന് പിന്നാലെ ഇന്ന് രാവിലെ ആറരയോടെയാണ് മെഡിക്കല്‍ കോളജില്‍ വച്ച് സിന്ധു മരിച്ചത്.
പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കൂടരഞ്ഞി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഇന്നലെയാണ് സിന്ധുവിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. ഇന്നലത്തന്നെ സിന്ധുവിന് കുത്തിവെപ്പെടുത്തു. ഇന്ന് രാവിലെ ആറോടെ കുത്തിവെപ്പെടുത്തതിന് പിന്നാലെ അരമണിക്കൂറിനകം സിന്ധു മരിച്ചു. മരുന്നുമാറി കുത്തിയതാണ് മരണകാരണമെന്ന് സിന്ധുവിന്റെ ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷഷണം ആരംഭിച്ചിട്ടുണ്ട്.




