വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ് വിതരണം ചെയ്തു

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഉന്നത വിദ്യഭ്യാസ യോഗ്യത ഉള്ള എസ് സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്പ്‌ടോപ്പ് വിതരണം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.

വിതരണ ഉല്‍ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ നിര്‍വ്വഹിച്ചു.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 365440 രൂപ ചിലവഴിച്ചാണ് ഉന്നത വിദ്യഭ്യാസ യോഗ്യതയുള്ള 10 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top