HIGHLIGHTS : The gas stove exploded
വടകര: പുത്തൂരിലെ ഒതയോത്ത് അബ്ബാസിന്റെ വീട്ടിലെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു. ഇന്നലെ രാവിലെയാണ് അപകടം. ഗ്യാസ് സിലിണ്ടര്‍ പരി സരത്തേക്ക് തെറിച്ചുവീണു.
അടുക്കളയില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അബ്ബാസിന്റെ മകള്‍ സ്റ്റൗവില്‍ കഞ്ഞി പാകംചെയ്യാന്‍ വച്ച് മുറിയിലേക്ക് പോയതായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് എത്തിയപ്പോഴാണ് സിലിണ്ടറും സ്റ്റൗവും പാത്രങ്ങളും കഞ്ഞിയുമെല്ലാം തെറിച്ചുകിടക്കുന്നത് കണ്ടത്. ഗ്യാസ് ഏജന്‍സി അധികൃതര്‍ സ്ഥലത്തെത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു