HIGHLIGHTS : He collapsed and died during a cricket match
കുന്നംകുളം: ബംഗളൂരുവില്‍ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. കേരള ക്രിക്കറ്റ ലവേഴ്സ് ടീം ക്യാപ്റ്റന്‍ പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്ന് വിനീത് (വിനു ഗോപി,41) ആണ് മരിച്ചത്.
ഇന്നലെ ബംഗ്‌ളൂരിലെ കോടി ഹള്ളിയില്‍ തമിഴ്നാടുമായി നടന്ന മത്സരത്തിനിടയിലാണ് സംഭവം.ഒപ്പമുണ്ടായിരുന്നവര്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഞായറാഴ്ച പെരുമ്പിലാവിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് സംസ്‌കാരം നടക്കും. അച്ഛന്‍: മേനോത്ത് വീട്ടില്‍ വേണു. അമ്മ: സുരബാല. സഹോദരന്‍: വിശാഖ്. ഭാര്യ: പഞ്ചമി. മക്കള്‍ ദോവാഘ്‌ന, ദേവ ലക്ഷ്മി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു