HIGHLIGHTS : A two-storey house under construction collapsed
നാദാപുരം: വാണിമേല്‍ ഭൂമിവാതുക്കലില്‍ നിര്‍മാണത്തിലിരിക്കുന്ന ഇരു നില വീട് തകര്‍ന്നു. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുന്നലാടുമ്മലിലെ തലോപ്പാണ്ടി മെഹബൂബിന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന നാല് വീടുകളിലൊന്നാണ് തകര്‍ന്നത്.
മഴ കാരണം കല്ലുകള്‍ കുതിര്‍ന്നതാകാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു. മൂന്ന് തൊഴിലാളികള്‍ വിശ്രമിക്കുമ്പോഴാണ് കെട്ടിടം തകര്‍ന്നുവീണത്. ഇവര്‍ ഓടി രക്ഷപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു