യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത സംഘം പിടിയില്‍

ആലപ്പുഴ: യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുന്ന കേസില്‍ രണ്ടുപേരെ പോലീസ് പിടികൂടി. കാര്‍ത്തികപ്പള്ളി വിഷ്ണുഭവനത്തില്‍ വിഷ്ണു(29), പിലാപ്പുഴ വലിയതെക്കതില്‍ ആദര്‍ശ്(30) എന്നിവരാണ് പിടിയിലായത്. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു(26)വിനാണ് പരിക്കേറ്റത്.

സെപ്റ്റംബര്‍ രണ്ടാം തിയതി പകല്‍ മൂന്നരമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിഷ്ണു തട്ടുകടയില്‍ നിന്നും ബീഫ് ഫ്രൈ വാങ്ങി ബൈക്കില്‍ പോകാന്‍ ഒരുങ്ങിയ സമയത്താണ് കാറിലെത്തിയ പ്രതികള്‍ ബീഫ് ഫ്രൈ പിടിച്ചുവാങ്ങിയ ശേഷം ആക്രമിച്ചതത്രെ.

ഹരിപ്പാട് എസ് എച്ച് ഒ വി എസ് ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top