പാലക്കാട്: കാട്ടുപന്നിയെ പിടിക്കാനായി കൃഷിയിടത്തില്‍ വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. എലപ്പുള്ളിയില്‍ കന്നുകാട് മേച്ചില്‍പ്പാടം വിനീത്(28) ആണ് മരിച്ചത്.
മൃതദേഹം നെല്‍പ്പാടത്ത് കഴിമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. കെണിവച്ചെ പ്രദേശവാസിയും വിനീതിന്റെ അച്ഛന്റെ സഹോദരുമായ ഗോപാലന്‍ പലാക്കാട് കസബ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്.
മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം പാലക്കാട് മുണ്ടൂരില്‍ കാട്ടാന വൈദ്യുത കെണിയില്‍ പെട്ട് ചരിഞ്ഞിരുന്നു. കഴിഞ്ഞ മെയ് 19 ന് പാലക്കാട് മുട്ടിക്കുളങ്ങര ക്യാമ്പിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരും സമാനമായ രീതിയില്‍ ഷോക്കേറ്റ് മരിച്ചിരുന്നു.




