ജനസാഗരത്തിന് നടുവിലൂടെ വി എസ് വേലിക്കകത്ത് വീട്ടിലെത്തി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലെത്തി. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് വീട്ടിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. സമയക്രമം പാലിക്കാന്‍ ഡിസി ഓഫീസിലെ പൊതുദര്‍ശന സമയം ചുരുക്കിയിട്ടുണ്ട്. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും.

വിലാപയാത്ര രാവിലെ ഏഴിനു ശേഷമാണ് ഓച്ചിറയില്‍ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. വഴിയില്‍ വി എസിനെ കാണാന്‍ ജനങ്ങള്‍ നില്‍ക്കുന്നയിടത്തെല്ലാം അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു. രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയെ അവഗണിച്ചും പതിനായിരങ്ങളാണ് പലയിടങ്ങളിലായി പ്രിയ സഖാവിനെ ഒരുനോക്ക് അവസാനിമായി കാണാനനായി കാത്തുനിന്നത്.

 

Share news
error: Content is protected !!
Scroll to Top