സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍. ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 75,000 കടന്നു.

ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ച് 75,040 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 95 രൂപ വര്‍ധിച്ച് 9380 രൂപയായി.

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും പുതിയ റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.

വിവാഹ സീസണ്‍ അടുത്തതോടെ സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ് ആശങ്കയിലാക്കിയിരിക്കുകയാണ് ആഭരണ പ്രേമികളെ.

Share news
error: Content is protected !!
Scroll to Top