HIGHLIGHTS : The fry were distributed
കോട്ടക്കല്‍/താനൂര്‍: പെരുമണ്ണ ക്ലാരി, താനാളൂര്‍ പഞ്ചായത്തുകളില്‍ മത്സ്യകൃഷി ഗുണഭോക്താക്കള്‍ക്ക് ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരമാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.
ഇരു പഞ്ചായത്തുകളിലുമായി നൂറോളം ഗുണഭോക്താക്കള്‍ക്കാണ് കൃഷിസ്ഥല ശേഷിയുടെ അടിസ്ഥാനത്തില്‍ കട്‌ല വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്.


പെരുമണ്ണ ക്ലാരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഒ.പി സുരഭില, സൈനബ മത്സ്യകര്‍ഷകരായ കെ മൂസക്കുട്ടി ഹാജി, സി കുഞ്ഞാലി ഹാജി, മുഹമ്മദ് ഹാജി, ലത്തീഫ്, വി മോഹന്‍ദാസ് പരിപാടിയില്‍ സംബന്ധിച്ചു.
താനാളൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഫാത്തിമ ബീവി, ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ ഒ.പി സുരഭില മത്സ്യകര്‍ഷകരായ കെ.ലക്ഷ്മണന്‍, പി.ഹമീദ്, ഫൈസല്‍ നന്ദനില്‍ തുടങ്ങി ഒട്ടേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു