സ്വീപ് സൗഹൃദ ഫുട്‌മ്പോള്‍ മത്സരം;കാലിക്കറ്റ് പ്രസ് ക്ലബ്ബിനെ വീഴ്ത്തി ഫോറസ്റ്റ് ഇലവന്‍ ചാമ്പ്യന്മാര്‍

കോഴിക്കോട്:ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്‌മ്പോള്‍ മത്സരം ആവേശമായി. വാശിയേറിയ പോരാട്ടത്തില്‍ ഫോറസ്റ്റ് ഇലവന്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബിനെയാണ് തോല്‍പ്പിച്ചത്.

ജില്ലാ തെരഞ്ഞെടുപ്പ് സ്വീപ് സെല്ലിന്റെ നേതൃത്വത്തിലാണ് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. ജില്ലാ കളക്ടറുടെയും സിറ്റി പോലീസ് കമ്മീഷണറുടെയും ഉള്‍പ്പെടെ കലക്ടേഴ്‌സ് ഇലവന്‍, ഫോറസ്റ്റ് ഇലവന്‍, കമ്മീഷണറേഴ്‌സ് ഇലവന്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇലവന്‍ എന്നീ നാല് ടീമുകളാണ് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.

വാശിയേറിയ പോരാട്ടമാണ് ടീമുകള്‍ കാഴ്ചവച്ചത്. ബൂട്ടണിഞ്ഞ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്ക് പുറമേ സബ്ബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ആഷിഖ് അലി യു, ജോഷില്‍ എം, പ്രസ്സ് ക്ലബ് ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മൈതാനത്തിറങ്ങി.

സൗഹൃദ ഫുട്‌ബോള്‍ മത്സരം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ പ്രതീക് ജെയ്ന്‍ അധ്യക്ഷത വഹിച്ചു. സബ് കലക്ടര്‍, ഡി.എഫ്.ഒമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍, ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍, പ്രസ് ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഹനസ് വി സ്വാഗതവും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍ നന്ദിയും പറഞ്ഞു.

മത്സരത്തില്‍ ചാമ്പ്യന്മാരായ ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഇലവന് കാമറൂണ്‍ ഫുട്‌ബോള്‍ താരം അമിനൗ ബൗബ സമ്മാനം നല്‍കി. പുതിയ വോട്ടര്‍മാരും മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നഗരത്തിലെ സ്വകാര്യസ്ഥാപനത്തിന്റെയും സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് ഗവ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ്‌മോബും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top