വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു

കടലുണ്ടി: വോയ്‌സ് ഓഫ് കടലുണ്ടിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യവും കഴിവും തെളിയിച്ച വ്യക്തികളെ ആദരിച്ചു.

കടലുണ്ടി മണ്ണൂരില്‍ നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരണ ശേഷിയും സംവേദന ശേഷിയും കുറഞ്ഞു വരികയും വിശ്വാസ്യത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവ വീണ്ടെടുക്കാന്‍ സാംസ്‌ക്കാരിക സംഘടനകള്‍ക്ക് കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യന്‍ ഹൗസിന്റെ സെര്‍ജി എസെനിന്‍ പുരസ്‌ക്കാര ജേതാവ് ഡോ. ശരത് മണ്ണൂര്‍, കേന്ദ്ര സര്‍ക്കാറിന്റെ അനുഭവ് ജൂറി പുരസ്‌ക്കാരം നേടിയ നമ്പിടിയാളില്‍ മോഹനന്‍, കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ആരാധനയും സമൂഹ രൂപീകരണവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ. ടി.പി.സുചിത്ര, ഫോട്ടോഗ്രാഫറും അവതാരകനുമായ മോഹന്‍ ചാലിയം, സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹനായ സി.കെ.സുരേഷ് കുമാര്‍ എന്നിവരെയാണ് ആദരിച്ചത്.

വോയ്‌സ് ഓഫ് കടലുണ്ടി പ്രസിഡണ്ട് പ്രസാദ് കൊളത്തൊടി അദ്ധ്യക്ഷത വഹിച്ചു. ഷിയാസ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.സേതുമാധവന്‍, അര്‍പിത് മണ്ണൂര്‍, എന്‍. രാജന്‍ മാസ്റ്റര്‍, ഷാഹുല്‍ കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top