Section

malabari-logo-mobile

ഫ്രീക്കാക്കിയ ബൈക്കിന് പിടിവീണു; പിഴയിട്ടത്17,000 രൂപ

HIGHLIGHTS : The freaked out bike caught on

തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് മോടികൂട്ടി നിരത്തുകളില്‍ പായുന്ന ഫ്രീക്കന്മാര്‍ സൂക്ഷിക്കുക. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ എട്ടിന്റെ പണി.
നിരത്തില്‍ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് 17000 രൂപ പിഴ ഈടാക്കി. കോട്ടക്കല്‍ രണ്ടത്താണി സ്വദേശി ക്കാണ് പണി കിട്ടിയത്.
വാഹനത്തിന്റെ മോഡികള്‍ എല്ലാം സ്വന്തം ചെലവില്‍ നീക്കിയതിനു ശേഷവും, നമ്പര്‍ ബോര്‍ഡ് പ്രവേശിപ്പിച്ചതിനുശേഷവുമാണ് വാഹനം വിട്ടുകൊടുത്തത്.
ദേശീയപാതയില്‍ പൂക്കിപറമ്പ് കോട്ടക്കല്‍ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ കെ സുരേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ സജി തോമസ് ,എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ പരിശോധന നടത്തുമ്പോള്‍ പൂര്‍ണമായും അള്‍ട്രഷന്‍ നടത്തിയ ബൈക്ക് പിടികൂടുകയായിരുന്നു.

sameeksha-malabarinews

നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയും , ഇന്‍ഷുറന്‍സ് ഇല്ലാതെയും നിലവിലുള്ള സൈലന്‍സര്‍ മാറ്റി റോഡിലെ മറ്റു യാത്രക്കാര്‍ക്കും, റോഡിന് ഇരുവശങ്ങളില്‍ താമസിക്കുന്നവരുടെയും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലന്‍സര്‍ വെച്ചുപിടിപ്പിച്ചും, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‌ലൈറ്റുകള്‍ വെച്ചും അപകടം വരുത്തുന്ന ഹാന്‍ഡില്‍ തുടങ്ങി ബൈക്കില്‍ വിവിധ തരത്തിലുള്ള ആള്‍ട്ടറേഷനാണ് വരുത്തിയത്.തുടര്‍ന്നുള്ള ദിവസങ്ങളിലും
വാഹന പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!