പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലും വെച്ച് ഭിന്നശേഷി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ സംഘത്തിലുണ്ടായിരുന്ന നാലാമനും അറസ്റ്റില്‍. പരപ്പനങ്ങാടി തീരത്തെ നാക്കടിയന്‍ അബ്ദുല്‍ നാസര്‍ ( 42) ണ് അറസ്റ്റിലായത്.
ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിനിയെ മലപ്പുറം പരപ്പനങ്ങാടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 4 പ്രതികളെ പിടിയിലായിരുന്നു. പരപ്പനങ്ങാടി നെടുവ സ്വദേശികളായ തയ്യില്‍ വീട്ടില്‍ പുത്തരിക്കല്‍ മുനീര്‍ (41), അലിക്കാനകത്ത് സഹീര്‍ (31), പള്ളിക്കല്‍ പ്രജീഷ് (41) എന്നിവരാണ് റിമാന്‍ഡിലായത്.
പേരാമ്പ്രയിലെ സ്വകാര്യകോളേജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. 21ന് കാണാതായ പത്തൊമ്പതുകാരിയെ 23ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പേരാമ്പ്ര പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പുറത്തറിയുന്നത്.
യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ കല്ലിക്കണ്ടി സ്വദേശി അനസിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇയാള്‍ക്കെതിരെ യുവതി പരാതിയോ ഒന്നും ഉന്നയിക്കാത്ത സാഹചര്യത്തിലാണ് വിട്ടയച്ചതെന്ന് പൊലിസ് പറഞ്ഞിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




