Section

malabari-logo-mobile

അറബിയില്‍നിന്നും സ്വര്‍ണ നാണയങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

HIGHLIGHTS : A man was arrested in the case of stealing money and gold necklace

മഞ്ചേരി: വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയില്‍നിന്നും സ്വര്‍ണ നാണയങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരലക്ഷം രൂപയും മൂന്നുപവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയും കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കാപ്പ ചുമത്തപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ അരീക്കോട് സ്വദേശി പൂളക്കചാലില്‍ വീട്ടില്‍ അസീസ് (40) എന്ന അറബി അസീസിനെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കാപ്പ പ്രതികളെ പൊലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ് സ്വര്‍ണമാലയും പണവും തട്ടിയെടുത്ത സംഭവത്തില്‍ വയോധിക മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മ തിച്ചത്.

sameeksha-malabarinews

സംസ്ഥാനത്തുടനീളം നിരവധി മോഷണം, ലഹരി കടത്ത്, വഞ്ചന തുടങ്ങിയ കേസില്‍ ഉള്‍പ്പെട്ട് ഒരു വര്‍ഷത്തോളം കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയും ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മഞ്ചേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി, എസ്‌ഐ കൃഷ്ണന്‍, പ്രത്യേക അന്വേഷക സംഘാംഗങ്ങളായ ഐ കെ ദിനേഷ്, പി സലീം, ആര്‍ ഷഹേഷ്, കെ കെ ജസീര്‍ എന്നി വരാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!