HIGHLIGHTS : സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടി ക്കൊണ്ടുപോകാന്‍ ശ്രമിച്ച് കേസില്‍ മലപ്പുറം സ്വദേശി പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായി. മലപ്പുറം കളത്തിപ്പറമ്പില്‍ വീട്ടില്‍ സമീന്‍ സാദിഖിനെയാണ് (20) അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാം വഴി മൂന്നുമാസം മുമ്പ് പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ സമീന്‍ സാദിഖ് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് വിളിച്ചുവരുത്തി. പിന്നിട് ഇരു വരും എറണാകുളത്തേക്ക് പോയി.

മകളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും എറണാകുളത്ത് കണ്ടെത്തി. തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ വകുപ്പുകള്‍ എന്നിവ ചുമത്തി അറസ്റ്റ് ചെയ്ത സമീന്‍ സാദിഖിനെ പെരുമ്പാവൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു