കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരെ വനംവകുപ്പ് കേസെടുത്തു

മൂന്നാര്‍: സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെ കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്നാര്‍ സ്വദേശി അന്‍പുരാജിനെതിരെയാണ് കേസെടുത്തത്. സംരക്ഷിത വനമേഖലകളില്‍ ട്രക്കിംഗ് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വിദേശ സഞ്ചരികളുമായി പുലര്‍ച്ചെ സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്. പുലിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top