കോഴിക്കോട് നിന്ന് ദമാമ്മിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് അടിയന്തിര ലാന്റിംഗ് നടത്തി

തിരുനന്തപുരം: കരിപ്പൂര്‍ വിമാത്താവളത്തില്‍ നിന്ന് 9:44 ന് പുറപ്പെട്ട വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിന്തര ലാന്‍ഡിംഗിന് നടത്തി.ഹൈഡ്രോളിക് തകരാര്‍ മൂവമാണ് എയര്‍ ഇന്ത്യയുടെ IX 385 വിമാനം അടിയന്തിരമായി ഇറക്കിയത്.

കോഴിക്കോട് നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് പിന്‍ഭാഗം നിലത്തുരസിയതിനെ തുടര്‍ന്ന് ഹൈഡ്രോളിക് ഗിയറിന് തകരാറു സംഭിവിച്ചത്.

ഇത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് വിമാനം ഉടന്‍ തന്നെ വഴിതിരിച്ചുവിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു.

വിമാനത്തില്‍ 168 യാത്രക്കാരാണ് ഉള്ളത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ലാന്റിംഗിനുള്ള എല്ലാ വിധ സജീകരണങ്ങളും ഒുക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top