പൊന്നി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. മകന് സാരമായി പരിക്കേറ്റു.ഈശ്വരമംഗലം ഐടിസി റോഡ് കുമ്പളത്ത്പടി സ്വദേശി കല്ലൂര്‍ കുട്ടന്റെ ഭാര്യ സുലോചന(67)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകന്‍ ഷാജിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്.
അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാറഞ്ചേരി കരുണ പൈന്‍ പാലീയേറ്റീവ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അമ്മ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെ തുടര്‍ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.




