
തിരൂർ : മതസൗഹാർദത്തിന് പേരുകേട്ട വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ വലിയ നേർച്ചക്ക് ഞായറാഴ്ച കൊടിയേറും. രാവിലെ ബി പി അങ്ങാടി മാർക്കറ്റിൽനിന്ന് കഞ്ഞിക്കാരുടെ വരവോടെയാണ് വലിയ നേർച്ചയുടെ ചടങ്ങുകൾ ആരംഭിക്കുക. മാർക്കറ്റിൽ നിന്ന് അരിച്ചാക്കുകൾ തലയിലേറ്റി ജാറത്തിലേക്കാണ് വരവ് എത്തുക.
നേർച്ചയുടെ മൂന്ന് ദിവസവും കഞ്ഞി വിതരണം നടത്തും. തുടർന്ന് പകൽ മൂന്നിന് തിരൂർ പൊലീസ് സ്റ്റേഷനിൽനിന്ന് കൊടിയേറ്റത്തിനുള്ള വലിയ കൊടി തിരൂർ ഡിവൈഎസ്‌പി എ ജെ ജോൺസൺ നേർച്ച ഭാരവാഹികൾക്ക് കൈമാറും. തുടർന്ന് കൊടിയേറ്റ വരവ് ആരംഭിക്കും. ആലത്തിയൂർ പുഴിക്കുന്ന് വരെ പോയി തിരിച്ച് ജാറം മൈതാനിയിലെത്തി കരിമരുന്ന് പ്രയോഗത്തോടെ കൊടി ഉയർത്തും. തുടർന്ന് പല ദിവസങ്ങളിലായി നൂറോളം പെട്ടിവരവുകൾ ജാറത്തിലെത്തും.
ചൊവ്വ രാത്രി വാക്കാടുനിന്ന് ചാപ്പക്കാരുടെ വരവ് ആരംഭിക്കും. ബുധനാഴ്ച പുലർച്ചെ കമ്പം കത്തിക്കലോടെ നേർച്ചക്ക് കൊടിയിറ ങ്ങും. നേർച്ചയുമായി ബന്ധപ്പെട്ട് തിരൂരിലും പരിസര പ്രദേശങ്ങളിലും വലിയ സുരക്ഷയാണ് ഒരുക്കുന്നത്. കഴിഞ്ഞ വർഷം ആനയിടഞ്ഞ് ഒരാൾ മരണപ്പെട്ടതിനാൽ സുരക്ഷ എർപ്പെടുത്തിയിട്ടുണ്ട്.
നേർച്ച ദിവസങ്ങളിൽ ഉച്ചക്കുശേഷം തിരൂർ ചമ്രവട്ടം റൂട്ടിൽ വാഹന ഗതാഗതം നിയന്ത്രിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




