
താമരശേരി : കൈതപ്പൊയിൽ നോളജ് സിറ്റിക്കടുത്തുള്ള വീട്ടിൽനിന്ന് 15 പവൻ സ്വർണവും ഒന്നേ കാൽ ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ ചാവക്കാട് സ്വദേശി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ചാവക്കാട് റഫീഖ് എന്ന വെന്താട്ടിൽ റഫീഖാണ് അറസ്റ്റിലായത്. ഇയാൾ ഇപ്പോൾ താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടിൽ നിന്നാണ് കോടഞ്ചേരി പൊലിസും സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്. താമരശേരി ഡി വൈഎസ്പി പി അലവിയുടെ നേതൃത്വത്തിൽ സമാനരീതിയിലു ള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന കിട്ടിയത്.
10 പവൻ ആഭരണങ്ങളും രുപയും വീട്ടിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. മേപ്പാടിയിലെ ജ്വല്ലറിയിൽ വിറ്റ് 34 ഗ്രാം സ്വർണവും കണ്ടെടുത്തു. 2025 ഡിസംബർ 28ന് പുലർച്ചെയാണ് വെഞ്ചേരി അരിയാർ കുന്നത്ത് ഷൈജലിന്റെ വീട്ടിൽ കളവ് നടന്നത്. വീട്ടുകാർ ഊട്ടിയിൽ പോയ സമയത്തായിരുന്നു സംഭവം. മോഷണം നടത്തിയ ബൈക്കുകളാണ് പ്രതി കവർച്ചയ്ക്ക് ഉപയോഗിക്കുന്നത്.
2024 ആഗസ്തിൽ കൈതപ്പൊയിൽ വെഞ്ചേരിയുള്ള തോട്ടായിക്കുന്നുമ്മൽ അബ്ദുല്ലയുടെ വീട് പൊളിച്ച് മൂന്ന് പവൻ സ്വർണവും ഇരുനൂറ് ഡോളറും ഏഴായിരം സൗദി റിയാലും 2500 ഈജിപ്ഷ്യൻ പൗണ്ടും മോഷ്ടിച്ചതും റഫീക്കാണ്.
കോടഞ്ചേരി ഇൻസ്പെക്ടർ സന്തോഷ് കളത്തിൽ, എസ്ഐ കെ എസ് ജിതേഷ്, സ്പെഷ്യൽ സ്ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എഎ സ്ഐ ജയരാജൻ പനങ്ങാട്, സീ നിയർ സിപിഒ ജിനീഷ് ബാലുശേ രി, കോടഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ എ ബി ബിനേഷ്, സീനിയർ സിപിഒ സി കെ ഷനിൽ കുമാർ, ആർ റജിലേഷ്, കെ ടി റബീഷ്, സുനിൽ കുമാർ എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




