
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ടൗണിൽ പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ റെയ്‌ഡിൽ 1.094 കിലോ ഗ്രാം കഞ്ചാവുമായി ബിഹാർ സ്വദേശി അറസ്‌റ്റിൽ. ജ്വാലാവോൺ വില്ലേജിൽ അജിത് കുശാവഹിനെ (38)യാണ് പെരിന്തൽമണ്ണ എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം യൂനസ് അറസ്റ്റ് ചെയ്തത്. പുതുവത്സരാഘോഷത്തിന് വിൽക്കാൻ ബിഹാറിൽ നിന്നെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതി റിമാൻഡ് ചെയ്തു.
അസി. എക്സൈ സ് ഇൻസ്പെക്ടർ ഡി ഷിബു, പ്രിവന്റീവ് ഓഫീസർമാരായ എസ് സുനിൽ കുമാർ, കെ സായിറാം, വി കെ ഷരീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ഷംസുദ്ധീൻ, പി അബ്ദുൽജലീൽ, ഇ ജിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പി കെ ഇന്ദുദാസ്, ലിൻസി വർഗീസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




