
താനൂര്‍: എന്‍ജിന്‍ തകരാറുമൂലം കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളവും തൊഴിലാളികളെയും കര യെ ത്തിച്ചു. പരപ്പനങ്ങാടി സ്വദേശി കാസിംകുട്ടിയുടെ ഉടമസ്ഥതയിലുള്ള കടപ്രന്‍ എന്ന വള്ളമാണ് താനൂര്‍ ഹാര്‍ബറില്‍ നിന്ന് നാല് നോട്ടിക്കല്‍ മൈല്‍ ദുരത്ത് കടലില്‍ കുടുങ്ങിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ പുറപ്പെട്ട വള്ളമാണ് കടലില്‍ കുടുങ്ങിയ ത്. വള്ളത്തില്‍ 45 തൊഴിലാളിക ളുമുണ്ടായിരുന്നു. ഏഴരയോടെ യാണ് വള്ളം കുടുങ്ങിയ വിവരം അറിഞ്ഞത്. പൊന്നാനി ഫിഷറീസ് ഓഫി സില്‍ ലഭിച്ച വിവരത്തിന്റെ അടി സ്ഥാനത്തില്‍ എഡിഎഫ് ടി ആര്‍ രാജേഷിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഹാര്‍ബറില്‍നിന്ന് റെസ്‌ക്യൂബോട്ട് എത്തിച്ചാണ് വള്ളം കരക്കെത്തിച്ചത്.
വള്ളവും അതിലെ മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി താനൂര്‍ ഹാര്‍ബറില്‍ എത്തിച്ചു. റസ്‌ക്യൂ ഗാര്‍ഡ് പി അബ്ദുറഹ്‌മാന്‍കുട്ടി, എം അലി കര അക്ബര്‍, പി പി നാസര്‍ താനൂര്‍, സ്രാങ്ക് കെ പി യൂനസ്, കെ പി മു ഹമ്മദ് യാസീന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



