താനൂര്‍ സ്വദേശിയായ മത്സ്യ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താനൂര്‍ : തൃശൂര്‍ ചേറ്റുവ ഹാര്‍ബറില്‍ മത്സ്യം ഇറക്കുന്നതിനിടയില്‍ താനൂര്‍ സ്വദേശിയായ മത്സ്യ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.താനൂര്‍ ഒട്ടുപുറം കുഞ്ഞിന്റെ പുരക്കല്‍ പരേതനായ മുഹമ്മദ് കുട്ടിയുടെ മകന്‍ ഹനീഫ (49) ആണ് മരിച്ചത്.

താനൂരില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബിസ്മില്ല വള്ളത്തിലെ ജീവനക്കാരനാണ് മരണപ്പെട്ടത്.

മാതാവ് :ഇമ്പിച്ചിമ്മു. ഭാര്യ ബീവിജ. മക്കള്‍ : ബാനു മോള്‍ , ഷെറി മോള്‍ , ഹിബ മോള്‍ .

 

Share news
error: Content is protected !!
Scroll to Top