അനുമതി മന്ത്രി വി.അബ്ദുറഹിമാന്റെ ഇടപെടല്‍ മൂലം
താനൂര്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂളില്‍ വാന നിരീക്ഷ കേന്ദ്രവും അസ്‌ട്രോണമിക്കല്‍ ലാബും സ്ഥാപിക്കുന്നതിനായി 2,58,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മത്സ്യബന്ധന, കായിക, വഖഫ് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു.
2020-21 സാമ്പത്തികവര്‍ഷത്തിലെ താനൂര്‍ നിയോജക മണ്ഡല ആസ്തിവികസന നിധിയില്‍ നിന്നും 66 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്നതിന് ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഈ തുക പര്യാപ്തമല്ലാത്തതിനാൽ 2022-23 സാമ്പത്തിക വര്‍ഷത്തിലെ നിയോജക മണ്ഡല ആസ്തി വികസന നിധിയില്‍ നിന്നും 192,00,000 രൂപ കൂടി അനുവദിക്കണമെന്നും മന്ത്രിയും താനൂര്‍ നിയോജകമണ്ഡലം എം.എല്‍.എ.യുമായ വി. അബ്ദുറഹിമാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗരേഖയില്‍ ഇളവ് വരുത്തി പ്രത്യേകാനുമതി നല്‍കുകയായിരുന്നു.
താനൂര്‍ നിയോജക മണ്ഡലത്തിലെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന നിധിയില്‍ നിന്നും 66 ലക്ഷം രൂപയും 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന നിധിയില്‍ നിന്നും 192,00,000 രൂപയും ഒരുമിച്ച് അനുവദിച്ചുകൊണ്ട് ആകെ 2,58,00,000 രൂപയുടെ ഒറ്റ പ്രവൃത്തിയായി താനൂര്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂളില്‍ വാന നിരീക്ഷ കേന്ദ്രവും അസ്‌ട്രോണമിക്കല്‍ ലാബും സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതിയാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്.




